Advertisment

വഫ ഫിറോസില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്; ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍ തുടങ്ങി നരവധി ആരോപണങ്ങള്‍; തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിരുയിന്നതായും ഭർത്താവ് ഫിറോസ്: വക്കീല്‍ നോട്ടീസ് പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചതായി റിപ്പോര്‍ട്ട്.

Advertisment

publive-image

ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ തുടങ്ങിയവയാണ് ഭര്‍ത്താവിന്റെ ആരോപണമെന്നാണ് വിവരം.

വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ചുവെന്നും നോട്ടീസ് ലഭിച്ച്‌ 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹജീവിതം ആരംഭിച്ചത് മുതല്‍ അപകടം നടന്ന ദിവസം വരെയുള്ള എല്ലാ സംഭവങ്ങള്‍ നോട്ടീസില്‍ വിശദീകരിക്കുന്നതായാണ് സൂചനയും. നിരവധി ആരോപണങ്ങളാണ് വഫയ്‌ക്കെതിരെ ഭര്‍ത്താവ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഏഴുപേജുള്ള വക്കീല്‍ നോട്ടീസില്‍ വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിരുയിന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment