Advertisment

വഹബ  ക്രറ്റർ  അഗ്നിപർവ്വത  പ്രദേശത്തേയ്ക്ക്"ലീഡ്‌സ് ജിദ്ദ" പഠന യാത്ര സംഘടിപ്പിച്ചു

New Update
ജിദ്ദ:  ഭൂമിശാസ്ത്ര  പഠിതാക്കൾക്കും  വിനോദ സഞ്ചാരികൾക്കും  വിസ്മയം  ജനിപ്പിക്കുന്ന  വഹബ ക്രറ്റർ അഗ്നിപർവ്വത  പ്രദേശത്തേയ്ക്ക്  "ലീഡ്‌സ്  ജിദ്ദ"   സംഘടി പ്പിച്ച  പഠന യാത്ര  ആനന്ദകരമായി.  ജിദ്ദയിൽ നിന്ന്  മുന്നൂറ്റി അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വഹബ ക്രെറ്റർ  കാണാൻ  നിരവധി സന്ദർശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.  
publive-image
രണ്ടു കിലോമീറ്റർ വ്യാസവും എണ്ണൂറ്റി അഞ്ച്‌ അടി ആഴവും  ഉള്ളതാണ് വഹബ   ക്രറ്റർ അഗ്നിപർവത  മേഖല.    വഴി   മദ്ധ്യേ  അബ്ബാസിയാ  കാലത്തെ  ഭരണാധികാരി ഹാറൂൺ റഷീദിന്റെ പത്നി നിർമിച്ച ജലസംഭരണിയും വിശ്രമ കേന്ദ്രവും  യാത്രാ സംഘം  സന്ദർശിച്ചു.

യാത്രയിലുടനീളം  ലീഡ്‌സ് പ്രവർത്തകരായ  കെ എം എ ലത്തീഫ്, റഫീഖ് കടലുണ്ടി എന്നിവരുടെ  നേതൃത്വത്തിൽ  വിജ്ഞാനകരവും  രസകരവുമായ  വിവിധ  പരിപാടി കൾ   അരങ്ങേറി.    യാത്രക്കാരെ  സഫ, മർവ ഗ്രൂപ്പുകളാക്കി  തിരിച്ചായിരുന്നു  പരിപാടികൾ.   യൂസഫ് ഹാജി,  അൻവർ  എന്നിവർ  ഗ്രൂപ്പുകൾക്ക്  നേതൃത്വം  നൽകി.

ശിഹാബ് നിലമ്പൂർ ചരിത്ര പ്രഭാഷണം നടത്തി.  അഡ്വക്കേറ്റ് ഫിറോസ് പൗരത്വവും, നിയമ വശങ്ങ ചർച്ച ചെയ്തു.   റഷീദ് ഒഴൂർ ഗാനങ്ങൾ ആലപിച്ചു. ലഘു ഭക്ഷണം  ഉണ്ടാക്കി  വിതരണം  ചെയ്തുകൊണ്ട്  ഫിറോസ് കൊളത്തറ , വി പി മുനീർ എന്നിവർ ലൈവ് അടുക്കള  പ്രവർത്തിപ്പിച്ചു.
 
അൽവാഹ ഹോളിഡേ  ടൂർസുമായി സഹകരിച്ച്  സംഘടിപ്പിച്ച  യാതയ്ക്ക്  ഹനീഫ ഹാജി, ആലി ഹാജി, മുസ്തഫ കെ ടി പെരുവള്ളൂർ  എന്നിവർ  നേതൃത്വം നൽകി.

Attachments area
Advertisment