Advertisment

വാളയാറില്‍ അഞ്ചുപേര്‍ ദ്രാവകം കഴിച്ച്‌ മരിച്ച സംഭവം: വി​ഷ​ദ്രാ​വ​കം ക​ല​ര്‍​ന്ന സ്പി​രി​റ്റാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ്: വിതരണം ചെയ്തത് വാറ്റു ചാരായം എന്ന പേരിൽ

New Update

പാലക്കാട്: വാളയാറില്‍ അഞ്ചുപേര്‍ ദ്രാവകം കഴിച്ച്‌ മരിച്ച സംഭവത്തില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവന്‍ വിതരണം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാല്‍ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. വി​ഷ​ദ്രാ​വ​കം ക​ല​ര്‍​ന്ന സ്പി​രി​റ്റാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നി​ഗമനം.

Advertisment

publive-image

ഒക്ടോബര്‍ പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന്‍ മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് സമീപ പ്രദേശത്തെ തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോ ഇതെന്ന് പരിശോധിക്കുകയാണ്.

കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്ന് ഇനിയും വ്യക്തമല്ല. ആശുപത്രിയില്‍ ചികില്‍സയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചെ​ല്ല​ങ്കാ​വി​ലെ അം​ഗ​ന്‍​വാ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ന്നാ​സി​ല്‍ സൂ​ക്ഷി​ച്ച ദ്രാ​വ​കം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത് വ്യാ​വ​സാ​യി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 35 ലി​റ്റ​റിന്റെ ക​ന്നാ​സി​ല്‍ പ​ത്ത്​ ലി​റ്റ​റോ​ളം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​ള​നി​വാ​സി​ക​ള്‍ കു​ടി​ച്ച​തി​ന്റെ ബാ​ക്കി​യാവാം ഇ​തെ​ന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. മ​രി​ച്ച ശി​വ​ന്റെ വീ​ട്ടി​ല്‍​നി​ന്ന്​ 250 മീ​റ്റ​ര്‍ അ​ക​ലെ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത ക​ന്നാ​സ് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​രി​ച്ച ഒ​രാ​ളു​ടെ ആ​മാ​ശ​യം ത​ക​ര്‍​ന്നി​രു​ന്ന​താ​യി പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വ്യാ​വ​സാ​യി​ക മേ​ഖ​ല​യാ​യ ക​ഞ്ചി​ക്കോ​​ട്ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ സ്​​പി​രി​റ്റ​ട​ക്ക​മു​ള്ള രാ​സ​വ​സ്​​തു​ക്ക​ള്‍​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്​. എ​ന്നാ​ല്‍, ഇ​വ​ര്‍​ക്ക് എ​ങ്ങ​നെ ഇ​ത് ല​ഭി​ച്ചെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്​ മ​ദ്യം ല​ഭി​ച്ച​തെ​ന്ന്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങള്‍ക്ക് പൊളളലേറ്റതുപോലെയാണ്. പ്രധാനകണ്ണികള്‍ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും മുന്നിലുളളത്.

Advertisment