Advertisment

കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയും; ആഹ്വാനവുമായി അല്‍ ഖ്വയ്ദ

New Update

ശ്രീനഗര്‍: കശ്മീരില്‍ വിജയം നേടാന്‍ ഇന്ത്യയിലെ നഗരങ്ങള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖ്വയ്ദ. കാശ്മീര്‍ വിജയത്തിലേക്കുള്ള വഴി മറ്റു നഗരങ്ങള്‍ ആക്രമിക്കുന്നതിലൂടെയാണെന്ന് അല്‍ ഖ്വയ്ദ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദ് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

Advertisment

ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളില്‍ വീഡിയോ എത്തിയതായി ദേശീയ മാധ്യമമായ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണെന്നും കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദി പ്രസ്ഥാനം ശക്തമാക്കേണ്ടത് ആവശ്യമാണെന്നും പ്രദേശത്തെ മുഴുവന്‍ ആളുകളും കശ്മീരി ജനതയുടെ പിന്നില്‍ അണി നിരക്കേണ്ടതുണ്ടെന്നും വീഡിയോ പറയുന്നു. ലോകമെമ്പാടും സ്വയം സുരക്ഷിതരാകാന്‍ അമേരിക്ക ബുദ്ധിമുട്ടുകയാണ്. അതിനു സമാനമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാന പൂര്‍ണമായ ലോകം യുദ്ധക്കളമാക്കണമെന്നും അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നു.

പുതിയ ഭീകരസംഘടനയായ അല്‍ ഖ്വരാര്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് അല്‍ ഖ്വയ്ദയുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്.

india-pak
Advertisment