Advertisment

ഐസിയുവിൽ കോവിഡ് രോഗിക്ക് നേരെ ലൈംഗിക അതിക്രമം; പൂനെ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

New Update

മുംബൈ: ഐസിയുവിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വാർഡ് ബോയ് ആയ നാൽപ്പതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്.

Advertisment

publive-image

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാത്രിയോടെ ഐസിയുവിൽ കടന്ന പ്രതി ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ഫോൺ നമ്പർ ആവശ്യപ്പെട്ടായിരുന്നു ശല്യം ചെയ്തത്.

ഇതിനിടെ യുവതി ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു ആശുപത്രി ജീവനക്കാരി ഐസിയുവിലേക്ക് എത്തുന്നത് കണ്ടാണ് അയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞത്. തുടര്‍ന്ന് നടന്ന സംഭവത്തെ കുറിച്ച് യുവതി ബന്ധുക്കളെ അറിയിച്ചു.

ഇവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

rape case covid 19
Advertisment