Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ഹോസ്പിറ്റലായ ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ വാര്‍ഡുകള്‍ക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരിടും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് 19 ഹോസ്പിറ്റലായ ഡല്‍ഹിയിലെ പുതിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ വാര്‍ഡുകള്‍ക്ക് ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ പേരിടാന്‍ തീരുമാനിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഛതര്‍പൂരിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. പതിനായിരം കൊവിഡ് രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഈ ആശുപത്രിക്കുണ്ട്. രണ്ടായിരത്തിലധികം വരുന്ന ഐടിബിപി, സിഎപിഎഫ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Advertisment