Advertisment

അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുക ലക്ഷ്യം; ഫര്‍വാനിയയില്‍ പരിശോധനയുമായി അധികൃതര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുത മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച ഇരുമ്പ്, ചെമ്പ് തുടങ്ങിയവ മുറിക്കാന്‍ ഉപയോഗിക്കുന്ന വെയര്‍ഹൗസ് കണ്ടെത്തി.

publive-image

ഈ വസ്തുക്കള്‍ അധികൃതര്‍ കണ്ടുകെട്ടി. അനധികൃതമായാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് അധികൃതര്‍ പറയുന്നു. കാമ്പയിനില്‍ നിരവധി നിയമലംഘനങ്ങളും അധികൃതര്‍ കണ്ടെത്തി.

അനധികൃത വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ടുള്ള കേസുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

Advertisment