Advertisment

കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

കുവൈറ്റ് : കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മെട്രോളജിസ്റ്റ് അബ്ദുലസ്സീസ് അല്‍ ഖരാവി വെളിപ്പെടുത്തി .

Advertisment

publive-image

രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്ന തോതിലാണ് മര്‍ദ്ദം അനുഭവപ്പെടുന്നത്. ഇത് ക്രമേണ കുറയും. സുഡാനിലെ താഴ്ന്ന മര്‍ദ്ദം കുവൈറ്റിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അല്‍ ഖരാവി പറഞ്ഞു .വ്യാഴാഴ്ച്ച തെക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം മിതമായ കാലാവസ്ഥയാകും അനുഭവപ്പെടുക .

വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ അടുത്ത ആഴ്ച്ച പകുതി വരെ ഇടിമിന്നലോടു കൂടിയ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയില്‍ ചൂടു കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുക .16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും മിതമായ താപനില . സമുദ്രത്തില്‍ ഒന്നു മുതല്‍ നാലടി ഉയരത്തില്‍ വരെ തിരമാല ഉയരാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ കുവൈറ്റില്‍ ചൂട് കൂടിയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചെറിയ ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. 28 മുതല്‍ 31 ഡിഗ്രിവരെ കൂടിയ ചൂട് പ്രതീക്ഷിക്കുന്നു. സമുദ്രത്തില്‍ ഇന്ന് രണ്ട് മുതല്‍ ആറടി ഉയരത്തില്‍ വരെ തിരമാല ഉയരാനും സാധ്യതയുണ്ട്.

kuwait kuwait latest
Advertisment