Advertisment

ഇംഗ്ലണ്ടിനെ തോല്‍പിച്ചത് മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണിന്റെ പരിഹാസം; തകര്‍പ്പന്‍ മറുപടിയുമായി വസീം ജാഫര്‍

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ ടീമിനെതിരെ പതിവായി പരിഹാസരൂപേണ ട്വീറ്റുകളിടുന്നതാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ രീതി. നാലാം ട്വന്റി-20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിട്ടും വോണിന്റെ പതിവുരീതിക്ക് മാറ്റമുണ്ടായില്ല.

മുംബൈ ഇന്ത്യൻസ് താരങ്ങളാണ് നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയുന്നതായിരുന്നു വോണിന്റെ ട്വീറ്റ്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ എന്നീ മുംബൈ ഇന്ത്യൻസ് താരങ്ങളാണ് ഇംഗ്ലണ്ടിനെ തളച്ചതെന്നാണ് വോൺ പറഞ്ഞത്.

‘വെറുതെ ഒരു ചിന്ത....സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻ, രോഹിത് ശർമ മുബൈ ഇന്ത്യൻ ക്യാപ്റ്റൻ'-എന്നാണ് വോൺ ട്വീറ്റ് ചെയ്തത്. എന്നാൽ വോണിന്റെ പരിഹാസ ട്വീറ്റുകൾക്ക് തകര്‍പ്പന്‍ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തി.

‘നിങ്ങൾ പറയുന്നത് നിങ്ങടെ ടീമിനെ പരാജയപ്പെടുത്തിയത് ഒരു ദേശീയ ടീമല്ല ഒരു ഫ്രാഞ്ചൈസി ടീമാണ് എന്നാണോ.അങ്ങനെയെങ്കിൽ നിങ്ങൾ ട്രോളുന്നത് എതിർ ടീമിനെയല്ല സ്വന്തം ടീമിനെ തന്നെയാണ്’– എന്നായിരുന്നു വസീം ജാഫർ മറുപടി.

Advertisment