Advertisment

കുല്‍ദീപ് യാദവിനെ കളിക്കാന്‍ ഇറക്കാത്തതില്‍ അത്ഭുതമെന്ന് വസീം ജാഫര്‍; കുല്‍ദീപിനെ സഹായിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും മുന്‍താരം

New Update

publive-image

മുംബൈ: ടീമില്‍ സ്ഥിരം സാന്നിധ്യമാണെങ്കില്‍ അന്തിമ ഇലവനില്‍ ഇടം കണ്ടെത്താനായി സ്പിന്നര്‍ കുല്‍ദീപ് യാദവ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കുല്‍ദീപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം വസിം ജാഫര്‍. കുല്‍ദീപിനെ കളിപ്പിക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നായിരുന്നു വസിം ജാഫറിന്റെ പ്രതികരണം.

കുൽദീപ് യാദവിനെ സഹായിക്കാൻ തനിക്കു സാധിക്കില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സങ്കടം തോന്നുന്നതായും വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് മുതൽ അദ്ദേഹം ടീമിനൊപ്പം ബയോ ബബിളിൽ തുടരുന്നു, ഒരിടത്തുനിന്നും വേറൊരിടത്തേക്കു സഞ്ചരിക്കുന്നു. എന്നാൽ സ്വന്തം കഴിവു തെളിയിക്കാൻ ഒരു അവസരം മാത്രം ലഭിച്ചിട്ടില്ല– ജാഫർ ട്വിറ്ററിൽ കുറിച്ചു.

Advertisment