Advertisment

നഗരത്തിൽ നിറയെ മാലിന്യം: അധികൃതർ മൗനത്തിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം കുന്നൂ കുടുന്നത് നഗരസഭയുടെ ആരോഗ്യവകുപ്പ് അടക്കം മറ്റു അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന പരാതി ശക്തമായിരിക്കയാണ്.

കോവിഡ് കാലഘട്ടത്തിൽ വീട്ടിലെ ഉപയോഗശൂന്യമായ കിടക്കകൾ, വിരികൾ, തുടങ്ങി സാനിറ്ററി നാപ്കിൻ വരെ വലിച്ചെറിയുകയാണ് പൊതുജനങ്ങൾ. മാതാ കോവിൽ പരിസരം, ടൗൺ പരിസരത്തെ മേൽപാലത്തിനരികെ, ചുണ്ണാമ്പു തറ മേൽപാലത്തിനരികെ, കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിനു പുറകിലെ ബൈപാസ് എന്നിവടങ്ങളിലും ചന്ദ്രനഗർ ബൈപാസ്, ശേഖരീപുരം കൽമണ്ഡപം ബൈപാസ് എന്നിവടങ്ങളിലും മാലിന്യം വഴിയോരത്ത് തട്ടിയിരിക്കയാണ്.

publive-image

പൊതു ജനങ്ങൾക്ക് സാമൂഹ്യബോധം വേണം എന്നത് ശരിതന്നെ എങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ ഉണ്ടായാൽ ഇത്തരം മാലിന്യ നിക്ഷേപം നിരോധിക്കാൻ കഴിയും. ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന പൊതുജന ആവശ്യം ശക്തമായി രിക്കയാണ്. പാലക്കാട്ടുകാരെ മാറാരോഗത്തിൽ നിന്നും രക്ഷിക്കണമെന്ന് പാലക്കാട്ടെ ജനങ്ങൾ പാലക്കാട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

palakkad news
Advertisment