Advertisment

വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്: 'ടെണ്ടര്‍ കാലാവധി ഏപ്രില്‍ 15 വരെ നീട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് കെഎസ്‌ഐഡിസി ക്ഷണിച്ച ടെണ്ടര്‍ കാലാവധി നീട്ടി. നിര്‍മ്മാണ കമ്പനികള്‍ക്ക് ഏപ്രില്‍ 15 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. കൊല്ലം,പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ടെണ്ടര്‍ കാലാവധിയാണ് നീട്ടിയത്.

Advertisment

publive-image

ഡി ബി എഫ് ഒ ടി രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാം.

പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനുള്ള സാങ്കേതികവിദ്യ കമ്പനികള്‍ക്ക് തീരുമാനിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീടുവീടാന്തരം ശേഖരിച്ച് സെക്കന്‍ഡറി ബിന്‍ ലൊക്കേഷനില്‍ എത്തിക്കുന്ന ഘരമാലിന്യം അവിടെ നിന്നും ശേഖരിച്ച് കവചിത വാഹനങ്ങളില്‍ പ്ലാന്റില്‍ എത്തിക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സിക്കായിരിക്കും.

Advertisment