Advertisment

ആ കൊച്ചു പെണ്‍കുട്ടിക്കു ഭാവിയുണ്ട്... എനിക്ക് അത് ഇഷ്ടപ്പെട്ടു... നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ.... ഫ്രാന്‍സിസ് മാര്‍പ്പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അബുദാബി: ലക്ഷകണക്കിന് ജനങ്ങളുടെ ഇടയില്‍ നിന്നാണ് ആറുവയസ്സുകാരി പെണ്‍കുട്ടി മാര്‍പ്പാപ്പയുടെ തൊട്ടരികിലേക്ക് ഓടിയെത്തിയത്. മാധ്യമങ്ങള്‍ ഒപ്പിയെടുത്ത ആ ആറുവയസ്സുകാരി ഗബ്രിയേലിയ ആണ്.

Advertisment

publive-image

തനിക്കരികിലേക്കു കത്തു നല്‍കാന്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്നു ഓടിയെത്തിയ ബാലികയെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിച്ചു. വത്തിക്കാനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മാധ്യമങ്ങളോട് മാര്‍പ്പാപ്പ സംസാരിച്ചത്.

publive-image

'' ആ കൊച്ചു പെണ്‍കുട്ടിക്കു ഭാവിയുണ്ട്! എനിക്ക് അത് ഇഷ്ടപ്പെട്ടു. നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ,' ചിരിയോടെ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കൊളംമ്പിയന്‍ സ്വദേശിയാണ് ഗബ്രിയേലിയ. ഇപ്പോള്‍ കുടുംബവുമൊത്ത് ദുബായിലാണ് താമസം.

Advertisment