Advertisment

‘കശ്മീരിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണാൻ’: നീതി ആയോഗ് അംഗം

New Update

ഡല്‍ഹി : കശ്മീരിലെ ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ച് നീതി ആയോഗ് അംഗം വി കെ സരസ്വത്. കശ്മീരിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണുന്നതിനാണെന്ന് സരസ്വത് പറഞ്ഞു. ഗാന്ധിനഗറിലെ ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരസ്വത്.

Advertisment

publive-image

കശ്മീരിൽ ഇന്റർനെറ്റ് ഇല്ലെങ്കിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് സരസ്വത് ചോദിക്കുന്നു. അവിടെയുള്ളവർ ഇന്റർനെറ്റിൽ എന്താണ് കാണുന്നത്? എന്ത് ഇടൈലിങ്? ആണ് അവിടെ സംഭവിക്കുന്നത്? അശ്ലീല സിനിമകൾ കാണുന്നതല്ലാതെ നിങ്ങൾ അവിടെ ഒന്നും ചെയ്യുന്നില്ലെന്നും സരസ്വത് കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്റർനെറ്റ് സേവനം നിർത്തിവച്ചത്. കൂടാതെ കശ്മീരിൽ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവയ്ക്കുകയും മുഴുവൻ ആശയവിനിമയ സേവനങ്ങളും നിരോധിക്കുകയും ചെയ്തിരുന്നു.

Advertisment