Advertisment

ഒരു കരച്ചില്‍ കേട്ടിരുന്നു; പെട്ടെന്ന് നിന്നുപോയൊരു കുഞ്ഞുകരച്ചില്‍; തോടിലൂടെ ഒഴുകിയതിന്റെ ലക്ഷണങ്ങളോ രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കിടന്നതിന്റെ മരവിപ്പോ ആ കുഞ്ഞു മൃതദേഹത്തിനുണ്ടായിരുന്നില്ല; രണ്ടു വയസ്സുകാരി ആമിനയുടെ മരണത്തില്‍ ദുരൂഹത

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

പയ്യോളി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് കോഴിക്കോട് പയ്യോളി അയണിക്കാട് പ്രദേശം. സമീപത്തെ തോട്ടില്‍ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും ഏറെ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും നാട്ടുകാരും പറയുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ പയ്യോളി സിഐ ആണ് കേസ് അന്വേഷിക്കുന്നത്.

Advertisment

publive-image

ജൂലൈ രണ്ട് വ്യാഴാഴ്ച്ചയാണ് സംഭവം. ഉച്ചയോടെ മാതാവ് അഷ്‌റയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നു. മുന്‍വശത്ത് വീട്ടുജോലിയുടെ തിരക്കിലായിരുന്നു മാതാവ്. എന്നാല്‍ പത്തുമിനിറ്റ് കൊണ്ടാണ് കുട്ടിയെ കാണാതാവുന്നത്. 12.45-ഓടെ ആമിന ഹജുവയെ കാണുനില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം പിന്‍വശത്തെ തോടിന്റെ തുടര്‍ച്ചയിലാണ് ആമിനയുടെ ശ്വാസമറ്റ ശരീര കണ്ടെത്തിയതത്.

സംഭവത്തില്‍ ദുരൂഹത ആരോപിചച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തി. സമീപത്തെ വീട്ടിലെ അപ്പുവും ഷെമീനയും ഒരു കരച്ചില്‍ കേട്ടിരുന്നുവെന്നാണ് പറയുന്നത്. പെട്ടെന്ന് നിന്നുപോയൊരു കുഞ്ഞു കരച്ചിലായാണ് കേട്ടതെന്ന് അവര്‍ പറയുന്നു. തോടില്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്താണ് ആമിനയുടെ മൃതദേഹം കിടന്നത്. തോട്ടിലേക്ക് വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരം. ഈ ഭാഗത്തേയ്ക്ക് കുട്ടി നടന്നെത്തിയെങ്കില്‍ തന്നെ സമീപത്തെ വീട്ടുകാര്‍ കാണുമെന്നാണ് നാടട്ടുകാര്‍ പറയുുന്നത്.

പക്ഷേ ആരും കണ്ടതായി വിവരമില്ല, ആരെ കണ്ടാലും കുരയ്ക്കുന്ന നായയും ശബ്ദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടി ഈ ഭാഗത്തേയ്ക്ക് വന്നില്ലെന്ന് നാട്ടുകാര്‍ ഉറപ്പിക്കുന്നു. തോടിലൂടെ ഒഴുകിയതിന്റെ ലക്ഷണങ്ങളോ രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കിടന്നതിന്റെ മരവിപ്പോ ആ കുഞ്ഞു മൃതദേഹത്തിനുണ്ടായിരുന്നില്ലെന്നതാണ് സംഭവത്തില്‍ സംശയം ഉടലെടുക്കാന്‍ കാരണം.

all news amina death drawn death water death
Advertisment