വേനല്‍ക്കാലത്ത് കഴിക്കാം തണ്ണിമത്തന്‍

ഹെല്‍ത്ത് ഡസ്ക്
Tuesday, April 27, 2021

വേനൽക്കാലത്ത് വിപണി കീഴടക്കുന്നതും കഴിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒരു പഴമാണ്
തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം
ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.

കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു. Citrilline ഉം Argenine ഉം രക്തക്കുഴലുകളെ
കർക്കശമല്ലാതാക്കാനും രക്തസമ്മർദം കുറയ്ക്കാനും ഉത്തമമാണ്. അതുകൊണ്ടുതന്നെ Citrilline
അടങ്ങിയിട്ടുള്ള തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനുംസഹായിക്കുന്നു.

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ഇവയ്ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ  തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. ലൈസോപീനും മറ്റ് ആന്റിഓക്സിഡന്റുകളായവൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണി മത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു.വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.

×