Advertisment

ശുദ്ധജല ക്ഷാമം രൂക്ഷമായ വീടുകളിൽ ശുദ്ധജലമെത്തിച്ച് സൗഹൃദ വേദി

New Update

എടത്വ : വേനൽക്കാലത്തെക്കാൾ ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കുടിവെളള വിതരണം ആരംഭിച്ചു.ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള വിതരണോദ്ഘാടനം നിർവഹിച്ചു.സുരേഷ് പരുത്തിക്കൽ വിൻസൻ പൊയ്യാലുമാലിൽ, വർഗ്ഗീസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്തു.'കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വേനൽക്കാലത്തെക്കാൾ രൂക്ഷം' എന്ന തലക്കെട്ടിൽ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കുടിവെള്ള വിതരണം ആരംഭിച്ചത്.വേനൽക്കാലത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ചെയ്തിരുന്നു..

Advertisment

publive-image

വെള്ളപൊക്കം മൂലം കിണറുകളിൽ മലിനജലം കയറിയതിനെ തുടർന്ന് കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.തലവടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം പൊതു ടാപ്പിലൂടെ ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു.വേനൽക്കാലത്ത് തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റുന്നതു മൂലവും വെള്ളപൊക്ക സമയങ്ങളിൽ കിണറുകളിൽ മലിനജലം കയറുന്നതുമൂലവും വേനൽക്കാലത്തെക്കാൾ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ഇവിടെ ജനം അനുഭവിക്കുന്നത്.

2018ൽ പ്രളയകാലത്ത് കുട്ടനാട്ടിലെ കിണറുകളിൽ കോളിഫോം ബാക്ടീരീയകളുടെ അളവ് ക്രമാതീതമായി ഉയർന്നിരുന്നു. ഇത്തവണയും ആ ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പലരും മഴവെള്ളം ശേഖരിച്ചാണ് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നത്. ഇത്തവണ 4 ദിവസമായി കടുത്ത വെയിൽ ആണ്.മഴയും ഇല്ല.

നിലവിൽ 20 ലീറ്റർ ശുദ്ധജല അടങ്ങിയ കുപ്പികളാാണ് നല്കുന്നത്.റോഡിൽ വെള്ളമുള്ളതിനാൽ ലോറി വരുവാൻ അസൗകര്യം ഉള്ളളതിനാൽ വെള്ളമിറങ്ങിയതിനു ശേഷം സൗഹൃദ നഗറിലെ വാലയിൽ ബെറാഖാ ഭവനിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലൂടെ ശുദ്ധജല വിതരണം ചെയ്യുമെന്ന് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, ചീഫ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, ചാരിറ്റി കൺവീനർ ഷാജി ആലുവിള എന്നിവർ പറഞ്ഞു.

പ്രളയബാധിത മേഖലകളിൽ അടിയന്തിരമായി കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് ആവശ്യപെട്ട് ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്ക് ഈമെയിൽ അയച്ചു.

water
Advertisment