Advertisment

പുതിയ അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്; ഇനി സ്റ്റാറ്റസും ഷെയര്‍ ചെയ്യാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പുതിയ അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ് രംഗത്ത്. സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ അവതരിപ്പിച്ചത്. വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും. അടുത്ത വാട്ട്‌സ്ആപ്പ് അപ്‌ഡേഷനില്‍ ഈ ഫീച്ചര്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന് താഴെയായി ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും. ഇതുവഴി വാട്ട്‌സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് നേരിട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം. ഇതിനായി വാട്ട്‌സ്ആപ്പ് അക്കൗണ്ടും ഫേസ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല.

Advertisment