Advertisment

യുവാവ് വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചു ; ശേഷം വീടിന് തീ കൊളുത്തി , യുവാവിനെ വീടിന് സമീപത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി ; സംഭവം വയനാട്ടില്‍

New Update

ഗൂഡല്ലൂർ : യുവാവ് വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം വീടിന് തീ കൊളുത്തി. നാലാം മൈലിൽ കല്ലുങ്കരക്ക് സമീപം മുഹമ്മദ് ഹസലാമിന്റെ ഭാര്യ ഷെമീറയ്ക്കാണു പരുക്കേറ്റത്. ഇവരുടെ വീട് കത്തി നശിച്ചു. വീടിന് സമീപത്തു നിന്നു വിഷം വിഷം ഉള്ളിൽ ചെന്ന നിലയിൽ പാട്ടവയൽ സ്വദേശി നൗഫലിനെ (26) പൊലീസ് കണ്ടെത്തി.

Advertisment

publive-image

ഇരുവരെയും ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30 നായിരുന്നു സംഭവം. നൗഫൽ വീട്ടിൽ കയറി ഷെമീറയെ ആക്രമിച്ച ശേഷം വീടിനകത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

പരുക്കേറ്റ ഷമീറ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗൂഡല്ലൂരിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്.ദേവർഷോല പൊലീസ് അന്വേഷിക്കുന്നു.

Advertisment