Advertisment

വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് കടന്നതിന് പിന്നാലെ വയനാട്ടില്‍ കനത്ത മഴ .....അവസാന മണിക്കൂറില്‍ വോട്ടിംഗ് ശതമാനം കുറയുമോ എന്ന ആശങ്കയില്‍ മുന്നണികള്‍

New Update

വയനാട്: വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് കടന്നതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടങ്ങി. കല്‍പ്പറ്റ, ബത്തേരി എന്നിവടങ്ങളില്‍ ഉള്‍പ്പടെയാണ് മഴ പെയ്യുന്നത്.

Advertisment

publive-image

മഴ തിമിര്‍ത്തു പെയ്യുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് വോട്ടര്‍മാര്‍ എത്തുന്നുണ്ട്. എങ്കിലും ശക്തമായ മഴ അവസാന മണിക്കൂറില്‍ പോളിംഗ് മന്ദഗതിയിലാക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

വയനാട്ടില്‍ ഇതുവരെ 66.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 75 ശതമാനം പിന്നിടുമെന്നായിരുന്നു പ്രതീക്ഷകള്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ മണ്ഡലത്തില്‍ 80 ശതമാനം പോളിംഗ് കടക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷകള്‍.

Advertisment