Advertisment

ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അശ്രദ്ധ മൂലമാണ്‌ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതെന്ന തന്റെ പോസ്റ്റില്‍ ഖേദപ്രകടനവുമായി വയനാട് എല്‍.ഡി.എഫ് കണ്‍വീനര്‍; അഭിപ്രായപ്രകടനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായതായി കെ.വി. മോഹനന്‍

New Update

publive-image

Advertisment

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധ മൂലമാണെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍.

അഭിപ്രായപ്രകടനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായതായും വിഷയങ്ങളെ വൈകാരികമായി സമീപിച്ചതില്‍ ഖേദിക്കുന്നതായും ഫേസ്ബുക്കില്‍ മോഹനന്‍ എഴുതി.

publive-image

ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയുണ്ടാകുമെന്ന് കരുതുന്നത് ശരിയല്ലെന്നായിരുന്നു നേരത്തെ മോഹനന്‍ വിമര്‍ശിച്ചിരുന്നത്.

മയക്കുമരുന്ന് വിപണനവുമായി മാനന്തവാടിയിലെ ചില പൊലീസുകാര്‍ക്ക് ബന്ധമുണ്ടെന്നും അതിന്റെ കണ്ണിയാണ് റൂട്ട് മാപ്പ് കൃത്യമായി നല്‍കാത്ത രോഗിയെന്ന് നാട്ടില്‍ പാട്ടാണെന്നും മോഹനന്‍ പറഞ്ഞിരുന്നു.

https://www.facebook.com/mohanan.kv.10004/posts/125586932460786

അതേസമയം,  ജില്ലാ കൺവീനറുടെ വിമർശനം തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തി.  കെവി മോഹനന്റെ ആരോപണം പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും പറഞ്ഞു.

കളക്ടർക്കെതിരെ രൂക്ഷവിമർശനവുമായി ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനും രം​ഗത്ത് വന്നിരുന്നു. കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ സ്ഥിതി ആശങ്കാജനകമാണെന്ന് നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. രോ​ഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Advertisment