Advertisment

കൊല്ലപ്പെട്ടത് വേല്‍മുരുകനാണെങ്കില്‍ അത് തിരിച്ചറിയാന്‍ അനുവദിക്കണം;  മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍

New Update

വയനാട്‌ : ചൊവ്വാഴ്ച്ച മാവോയിസ്റ്റും പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ബന്ധുക്കള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു.

Advertisment

publive-image

മരിച്ചത് തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണെന്ന് പൊലീസ് ചൊവ്വാഴ്ച്ച തന്നെ സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട വേല്‍മുരുകന്റെ സഹോദരനും അഭിഭാഷകനുമായ മുരുകനാണ് കത്തയച്ചിരിക്കുന്നത്.

കൊല്ലപ്പെട്ടത് വേല്‍മുരുകനാണെങ്കില്‍ അത് തിരിച്ചറിയാന്‍ അനുവദിക്കണം. ഈ ആവശ്യമുന്നയിച്ച് വയനാട് കളക്ടറെ സമീപിച്ചപ്പോള്‍ അനുവദിച്ചില്ലെന്നായിരുന്നു മരുപടിയെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മരിച്ചത് സഹോദരനാണെങ്കില്‍ മൃതശരീരം വിട്ടുകിട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 

maoist maoist attack
Advertisment