വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ് ;50 % കടന്നു , ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗ്

ന്യൂസ് ബ്യൂറോ, വയനാട്
Tuesday, April 23, 2019

സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.

ഉച്ചയ്ക്ക് 1.45-ന് പുറത്തു വന്ന ഔദ്യോഗിക കണക്ക് പ്രകാരം 48.06 ശതമാനം പോളിംഗാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മണിയോടെ മണ്ഡലത്തിലെ അന്‍പത് ശതമാനം പേരും വോട്ടു ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.

വയനാട് മണ്ഡലത്തിലെ 24 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ കേടായെങ്കിലും അതിനെ മറികടന്നും മികച്ച പോളിംഗാണ് വയനാട്ടില്‍ കാണുന്നത്.

ഔദ്യോഗിക കണക്ക് അനുസരിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ 6,52,585 പേര്‍ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചു കഴിഞ്ഞു. പതിവിന് വിപരീതമായി വയനാട് ജില്ലയില്‍ തുടക്കം തൊട്ടേ നല്ല പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് അല്‍പം മന്ദഗതിയിലായിരുന്നു.

×