Advertisment

സ്‌മാര്‍ട്ടായി വയനാട്‌ ജില്ലാ ഭരണകൂടം

New Update
  • 49 വില്ലേജ്‌ ഓഫീസുകളും പൂര്‍ണമായി ഡിജിറ്റലൈസ്‌ ചെയ്‌തു
  • പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്നത്‌ ജില്ലാ കളക്ടര്‍ എസ്‌. സുഹാസ്
Advertisment

കല്‍പറ്റ:  ഭൂരേഖഖകള്‍ ഡിജിറ്റലൈസ്‌ ചെയ്‌തും പോക്കുവരവ്‌ അപേക്ഷകള്‍ക്ക്‌ ഓണ്‍ലൈനായി തീര്‍പ്പുകല്‍പിക്കുന്നതിലൂടെയും മാതൃക സൃഷ്ടിച്ചിരിക്കുകയാണ്‌ വയനാട്‌ ജില്ലാ ഭരണകൂടം.

publive-image

ജില്ലയിലെ 49 വില്ലേജുകളിലുമുള്ള അടിസ്ഥാന നികുതി രജിസ്‌റ്ററുകള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ഓണ്‍ലൈനാക്കിയിട്ടുണ്ട്‌. രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭൂമിയിടപാടുകള്‍ റവന്യു ലാന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ReLIS) പോര്‍ട്ടലിലൂടെ അതാത്‌ വില്ലേജ്‌ ഓഫീസുകളെ അപ്പപ്പോള്‍ അറിയിച്ചിരിക്കും.

വില്ലേജ്‌ ഓഫീസര്‍ക്ക്‌ അപേക്ഷകള്‍ ഓണ്‍ലൈനായി പരിശോധിച്ച്‌ പോക്കുവരവ്‌ അനുമതി നല്‍കാം. പോക്കുവരവ്‌ നടത്തിക്കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ തണ്ടപ്പേര്‍ അക്കൗണ്ട്‌ ഭവുടമയ്‌ക്ക്‌ നല്‍കും. ഇതില്‍ സര്‍വേ നമ്പര്‍, ഭൂവിസ്‌തൃതി തുടങ്ങി ഭൂമിയുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. പോര്‍ട്ടലില്‍ മുമ്പ്‌ നടന്നിട്ടുള്ള ഭൂമിയിടപാടുകളുടെ രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ജില്ലയിലെ 49 വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ്‌ നടപ്പാക്കുന്നതിന്‌ പുറമേ ഭൂനികുതിയും ഓണ്‍ലൈനായി സ്വീകരിക്കുന്നുണ്ട്‌. ഇത്‌ സംസ്ഥാനത്ത്‌ തന്നെ ഇദംപ്രഥമമാണ്‌. ഇതുകൂടാതെ കൈവശഭൂമികളുടെ രേഖാചിത്രവും ഉള്‍പ്പെടുത്തുന്നതിനായി വെബ്‌ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌.

ഇത്‌ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ മുഴുവന്‍ ഭൂരേഖ കൈകാര്യ പ്രക്രിയകളും പൂര്‍ണമായി ഡിജിറ്റലാകും. വയനാട്‌ ജില്ലയില്‍ ഇതുവരെ 1,27,28,743 രൂപ ഭൂനികുതിയായി ലഭിച്ചിട്ടുണ്ട്‌. സംസ്ഥാനത്തൊട്ടാകെ ലഭിച്ച ഓണ്‍ലൈന്‍ കളക്ഷന്റെ 81.32% ആണിത്‌.

സേവനങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നതിലൂടെ അഴിമതി കുറയ്‌ക്കാനും സാധാരണക്കാരുടെ ജീവിതം കുറേക്കൂടി ലളിതമാക്കാനും സഹായകമാകുമെന്ന്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്ന ജില്ലാ കളക്ടര്‍ എസ്‌. സുഹാസ്‌ പറഞ്ഞു.

റവന്യു വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍കരിക്കുന്നതിനായി താലൂക്ക്‌ തല ശില്‍പശാലകള്‍ സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്‌.

Advertisment