Advertisment

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കല്‍പ്പറ്റ: വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുത്തുമലയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴയാണ് വയനാട്ടില്‍ ഇപ്പോഴും. മഴക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇവിടേക്കുള്ള റോഡ് ഗതാഗതം താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ട്. മേപ്പാടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Advertisment