Advertisment

കുട്ടികളെകൊണ്ട് ചുടുചോറ് വാരിക്കുന്ന നടപടിയാണ് സിപിഎമ്മിന്‍റേത്; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെ; അല്ലെങ്കില്‍ ആക്രമണം പൊലീസ് നോക്കിനില്‍ക്കില്ല, മാര്‍ച്ച് തടയാതിരിക്കില്ല; എസ്എഫ്ഐക്കാര്‍ ഗാന്ധിജിയുടെ ഫോട്ടോയും വെറുതെവിട്ടില്ല, ഇത് ആര്‍എസ്എസ് രീതിയെന്ന് കെ.സി. വേണുഗോപാൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്‌: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അല്ലെങ്കില്‍ ആക്രമണം പൊലീസ് നോക്കിനില്‍ക്കില്ല, മാര്‍ച്ച് തടയാതിരിക്കില്ല.

Advertisment

publive-image

ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കിനിന്നത് എന്തുകൊണ്ടാണ്. എസ്എഫ്ഐക്കാര്‍ ഗാന്ധിജിയുടെ ഫോട്ടോയും വെറുതെവിട്ടില്ല, ഇത് ആര്‍എസ്എസ് രീതിയെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

കുട്ടികളെകൊണ്ട് ചുടുചോറ് വാരിക്കുന്ന നടപടിയാണ് സിപിഎമ്മിന്‍റേത്. എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. തള്ളിപ്പറയുകയല്ല വേണ്ടത്, നടപടിയാണ് ആവശ്യം, അത് ഉണ്ടാകുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Advertisment