Advertisment

2018 പ്രളയ പുനരധിവാസം പൂർത്തിയാക്കി പീപ്പിൾസ് ഫൗണ്ടേഷൻ

New Update

വയനാട് : പ്രതിസന്ധിക്കിടയിലും മനുഷ്യർക്കിടയിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആത്തുള്ള ഹുസൈനി. പീപ്പിൾസ് ഫൗണ്ടേഷന്റെ 2018 ലെ പ്രളയ പുനരധിവാസ പദ്ധതികളുടെ പൂർത്തീകരണ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പദ്ധതിയുടെ ഭാഗമായി വയനാട് പനമരത്തെ 25 വീടുകളും, പ്രീ സ്കൂളും, ക്ലിനിക്കും അടങ്ങിയ പീപ്പിൾസ് വില്ലേജ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി ആരിഫലി ഉദ്ഘാടനം ചെയ്‌തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വീട് നിർമ്മാണം, വീടുകളുടെ പൂർത്തീകരണം, തൊഴിൽ, സ്കോളർഷിപ്പുകൾ, ആരോഗ്യ കാർഡ് വിതരണം, തുടങ്ങി മേഖലകളിലായി വിവിധ ഏജൻസികളുടെയും, പൊതു ജനങ്ങളുടെയും സഹകരണത്തോടെ 25 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് 2018 ലെ പ്രളയബാധിതർക്കായി പീപ്പിൾസ് ഫൗണ്ടെഷൻ ഒരുക്കിയത്.

പദ്ധതി വിശദീകരണം പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് നിർവ്വഹിച്ചു. ചെയർമാൻ എം.കെ മുഹമ്മദലി സ്വാഗതം ആശംസിച്ചു. നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിച് സംസാരിച്ചു. മന്ത്രി വി എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴി പരിപാടിയിൽ പങ്കെടുത്തു.

publive-image

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ , വയനാട് ജില്ല എ. ഡി.എം യൂസഫ് , അസി. അമീര്‍ ജമാഅത്തെ ഇസ്്‌ലാമി കേരള പി മുജീബ്‌റഹ്്മാന്‍, വെൽഫെയർ പാർട്ടി സംസ്‌ഥാന വൈസ്. പ്രസിഡന്റ് റസാഖ് പാലേരി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണ , വാദിഹുദ ഗ്രൂപ്പ്് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയരക്ടര്‍ എസ്.എ.പി സലാം എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു. പ്രോഗ്രാമില്‍ മുഖ്യാതിഥിയായ പങ്കെടുക്കാമെന്നേറ്റ വയനാട് എം.പി രാഹുൽ ഗാന്ധിക്കുള്ള ഉപഹാര സമര്‍പ്പണം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി നിര്‍വ്വഹിച്ചു.

അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉപഹാരം ഏറ്റുവാങ്ങി. പദ്ധതിയുടെ സുഖകരമായ പൂര്‍ത്തീകരണത്തിന് ജില്ലാ ഭരണകൂടം നല്‍കിയ സേവനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലക്കും, പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്ജിനീറിങ് വർക്ക് നിർവ്വഹിച്ച ഡി ഫോർ ഹോംസ് മാനേജിങ് ഡയറക്‌ടർ എഞ്ചിനീയര്‍ ഷബീര്‍ അഹമ്മദിനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ അനാര്‍ക്ക് ബില്‍ഡേര്‍സ് ഡയറക്ടര്‍ മുഹമ്മദ് ലൈസ്. ടി.കെ ക്കുമുള്ള പീപ്പിൾസ് ഫൌണ്ടേഷൻ ഉപഹാരങ്ങൾ ടി ആരിഫലി സമർപ്പിച്ചു.

പദ്ധതി പൂര്‍ത്തീകരണത്തിന് സാമ്പത്തിക സഹായം നല്‍കിയ വാദിഹുദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ എസ്.എ.പി അബ്ദുസ്സലാമിന് ജമാഅത്തെ ഇസ്്‌ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡണ്ട് ടി.പി. യൂനുസ് നന്ദി പറഞ്ഞു.

wayanadu people foundation5
Advertisment