Advertisment

ഉരുള്‍പ്പൊട്ടിയ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടിയ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായി വിവരമില്ല. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍കഴിയുന്നത്.

Advertisment

publive-image

എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായസ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

സൈന്യത്തെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ ആരംഭിക്കും. മണ്ണ് മാറ്റുന്നതിനിടെ

വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനത്തെ കഠിനമാക്കുന്നു.

puthumala
Advertisment