Advertisment

വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി; ഭരണം നേടിയത് നറുക്കെടുപ്പിലൂടെ

New Update

കല്‍പ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് വയനാട്ടില്‍ യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഷംസാദ് മരയ്ക്കാര്‍. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടു വീതം അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിലും തുല്യനില പാലിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലെ തീരുമാനിക്കുകയായിരുന്നു.

വര്‍ഷങ്ങളായി യുഡിഎഫിന്റെ കോട്ടയായിരുന്നു വയനാട്. എന്നാല്‍ ഇത്തവണ മികച്ച പോരാട്ടം നടത്തിയ എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ നറുക്കെടുപ്പില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു.

തിരുവനന്തപുരത്തെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ഏലംകുളം, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണവും യുഡിഎഫ് നറുക്കെടുപ്പിലൂടെ നേടി. എല്‍ഡിഎഫ് വിമതന്റെ പിന്തുണയോടെ ആര്യങ്കാവ് പഞ്ചായത്തും യുഡിഎഫ് നേടി.

udf election news
Advertisment