Advertisment

പിന്തുണതേടി ഡബ്ല്യൂസിസി അംഗങ്ങൾ മന്ത്രി കെ.കെ.ഷൈലജയെ കണ്ടു

New Update

publive-image

shailajaതിരുവനന്തപുരം: വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങൾ മന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിൻസന്‍റുമാണ് മന്ത്രി കണ്ടത്. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ദിലീപ് വിഷയത്തിൽ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം പരസ്യ നിലപാട് സ്വീകരിച്ചതിന്‍റെ കാരണവും വിശദാംശങ്ങളും ഇരുവരും മന്ത്രിയെ ബോധ്യപ്പെടുത്തി . വിഷയത്തിൽ സർക്കാരിന്‍റെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചുവെന്നാണ് വിവരം.

wcc
Advertisment