Advertisment

ഇന്ത്യയുടെ മഹാമനസ്‌കതയും ദയയും ഓരോ ദിനവും വര്‍ധിക്കുന്നു,എത്ര പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍; ഇന്ത്യയോടുള്ള സ്‌നേഹത്തില്‍ സന്തോഷമെന്നും ലോകമാകെ തങ്ങളുടെ കുടുംബമാണെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യയോടുള്ള മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ സ്‌നേഹത്തില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലേക്കടക്കം കോവിഡ് വാക്സീൻ കയറ്റി അയച്ച ഇന്ത്യയുടെ മഹാമനസ്കതയെ കെവിൻ പീറ്റേഴ്സൻ പുകഴ്ത്തിയിരുന്നു.

'ഇന്ത്യയുടെ മഹാമനസ്‌കതയും ദയയും ഓരോ ദിനവും വര്‍ധിക്കുന്നു. എത്ര പ്രിയപ്പെട്ട രാജ്യം' എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ പീറ്റേഴ്‌സന്റെ ട്വീറ്റ്. ചൊവ്വാഴ്ചയാണ് ഇന്ത്യയെ അഭിനന്ദിച്ച് പീറ്റേഴ്സൻ പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയിലേക്കു വാക്സീൻ കയറ്റി അയക്കുന്നതിന്റെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

'ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹം കാണുന്നതിൽ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങൾ കരുതുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ കർത്തവ്യമാണു ചെയ്യാൻ നോക്കുന്നത്– പീറ്റേഴ്സന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു.

Advertisment