ഫേസ്ബുക്ക് മേധാവിസ്ഥാനം സുക്കര്‍ബര്‍ഗിന് നഷ്ട്ടപ്പെടുമോ ? മെയ് 30 നിർണായക ദിനം

ടെക് ഡസ്ക്
Friday, May 10, 2019

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന തീരുമാനത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. ഫേസ് ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ ബര്‍ഗിനെ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കണോ എന്ന തീരുമാനം എടുക്കുന്നത് മേയ്30നാണ്.

സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് സുക്കര്‍ബര്‍ഗിനെതിരെ അടുത്തിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിമര്‍ശനങ്ങള്‍ ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനുള്ളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സുക്കര്‍ബര്‍ഗി മാറ്റണം എന്നു സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നത്.

ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സുക്കര്‍ ബര്‍ഗിനെതിരെ വന്‍ പ്രചരണമാണ് നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പിന്‍തുണ ലഭിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടി വരും. സുരക്ഷ വീഴ്ച മുന്‍ നിര്‍ത്തി ഓഹരി ഉടമകളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട്.

എന്നാല്‍ സുക്കര്‍ബര്‍ഗിനെ സിഇഒ സ്ഥാനത്ത് നിന്നും മറ്റി നിര്‍ത്തുന്നത് നിഷേധിച്ചിരുന്നു. ഇതിനു പുറമേ മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയായും നിയമിച്ചിരുന്നു.
ക്ലെഗിന് നേരെ കമ്പനിയുടെ നീക്കങ്ങള്‍ പരിശോധിക്കാനും തീരുമാനമുണ്ട്.

×