Advertisment

100 താഴെ എം.എല്‍.എമാര്‍ മാത്രമേ അവര്‍ക്കൊപ്പം ഉള്ളൂ ; ഞങ്ങള്‍ക്കൊപ്പം 105 ഉം ; വിശ്വാസ വോട്ടെടുപ്പില്‍ അവര്‍ പരാജയപ്പെട്ടിരിക്കും ; വിശ്വാസ വോട്ടെടുപ്പിന് മുന്‍പേ വിജയമുറപ്പിച്ച്  യെദ്യൂരപ്പ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്‍പേ വിജയമുറപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. 101 ശതമാനം വിജയമുറപ്പാണെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. 100 താഴെ എം.എല്‍.എമാര്‍ മാത്രമേ അവര്‍ക്കൊപ്പം ഉള്ളൂ. ഞങ്ങള്‍ക്കൊപ്പം 105 ഉം.

Advertisment

publive-image

വിശ്വാസ വോട്ടെടുപ്പില്‍ അവര്‍ പരാജയപ്പെട്ടിരിക്കും- യെദ്യൂരപ്പ പറഞ്ഞു. പത്ത് മണിയോടെ രണ്ട് ബസ്സുകളില്‍ ആയിട്ടാണ് യെദ്യൂരപ്പയും എം.എല്‍.എമാരും വിധാന്‍സഭയില്‍ എത്തിയത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിധാന്‍ സൗധ പരിസരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്ന് നേരത്തെ ബി.ജെ.പി പ്രതികരിച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമമൊന്നും നടക്കില്ലെന്നും ഇതൊന്നും കുമാരസ്വാമി സര്‍ക്കാരിനെ രക്ഷിക്കില്ലെന്നുമായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം.

Advertisment