Advertisment

കേന്ദ്ര സർക്കാർ പറയുന്നതൊന്നുമല്ല കശ്മീരിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്;  കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ചോദിച്ചു : എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങള്‍ക്കു മേല്‍ നടത്തുന്നത്?  ; എന്തു കൊണ്ട് ലോകം ഞങ്ങളെ കേൾക്കുന്നില്ല ? - കശ്മീർ ജനത ചോദിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :  ആര്‍ട്ടികിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഒമ്പതു ദിവസം സംസ്ഥാനത്ത് തുടര്‍ന്ന അനുഭവം പങ്കുവെച്ച്‌ റോയിട്ടേഴ്സ് മാധ്യമ പ്രവർത്തക സേബ സിദ്ദീഖി .

Advertisment

publive-image

കശ്മീരിലെ തെരുവുകളിലൂടെ നടന്ന താന്‍ നേരിട്ട് കണ്ടതും ആളുകളുമായി ചര്‍ച്ച ചെയ്തതുമായ അഭിപ്രായങ്ങളാണ് സേബ ട്വീറ്റിലൂടെ പങ്കുവെയ്ക്കുന്നത്.

റോയിട്ടേഴ്‌സിന് വേണ്ടി കശ്മീരില്‍ നിന്ന തയ്യാറാക്കിയ വാര്‍ത്തകളോടൊപ്പം തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കുന്ന 21 ട്വീറ്റുകളിലൂടെയാണ് സേബ കശ്മീരിലെ ജനങ്ങളുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങളിലെത്തിച്ചത്.

‘കശ്മീരിലെ വിവര വിനിമയ നിരോധത്തില്‍ ഒമ്പത് ദിവസം ചെലവഴിച്ച ശേഷം ഞാന്‍ മടങ്ങിയെത്തി. അക്രമം എന്ന ഒരേ ഒരുവാക്കുമാത്രമമാണ് എന്നില്‍ ഉടക്കിനില്‍ക്കുന്നത്. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ചോദിച്ചു: എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങള്‍ക്കു മേല്‍ നടത്തുന്നത്? എന്ന ട്വീറ്റിലൂടെയാണ് കശ്മീര്‍ അനുഭവം സേബ സിദ്ദീഖി വിവരിക്കുന്നത്.

‘ഞങ്ങളുടെ ശബ്ദത്തിനു വിലയില്ല. ശബ്ദമുയർത്താൽ പോലും കഴിയുന്നില്ല. ഈ ലോകം ഞങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പിന്നെ ഞങ്ങളെന്ത് ചെയ്യാനാണ്. ഞങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്’ എന്നാണ് അവിടെയുള്ള ഓരോ മനുഷ്യനും ആവർത്തിക്കുന്നത്.

Advertisment