Advertisment

അറ്റോക്കിലെ നദി രക്തത്താൽ രണ്ട് തവണ ചുവപ്പ് നിറമാകും; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും; അതിനുശേഷം സേന, ഷമാൽ മഷ്‌റിക്കിൽ നിന്ന് ഉയരും, തുടർന്ന് ആ സേന കശ്മീർ കീഴടക്കുംഎന്നിട്ട് അവർ മുന്നോട്ടുതന്നെ പോകും''; 'ഖസ്വ ഇ ഹിന്ദ്' പരാമർശിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷൊയിബ് അക്തർ

New Update

ഡല്‍ഹി: തെറ്റായ കാരണങ്ങളാൽ അക്തർ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച് മുൻപ് അക്തർ പറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

Advertisment

publive-image

ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അർത്ഥമാക്കുന്നത്. ഹിന്ദുക്കളുമായുള്ള യുദ്ധത്തിനുശേഷം മുസ്ലീം യോദ്ധാക്കൾ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് അവകാശപ്പെടുന്ന ഒരു പ്രവചനമാണിതെന്ന് ചില ഉറുദു പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന് വിശ്വാസ്യതയില്ലെന്നും അത് തെറ്റാണെന്നും പല പണ്ഡിതന്മാരും പറയുന്നു.

"ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താൽ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാൽ മഷ്‌റിക്കിൽ നിന്ന് ഉയരും, ഉസ്ബെക്കിസ്ഥാനിൽ നിന്ന് വ്യത്യസ്ത സംഘങ്ങൾ എത്തും.

ഇത് ലാഹോർ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു. ”- സമാ ടീവിക്ക് നൽകിയ അഭിമുഖത്തിൽ അക്തർ പറയുന്നു. ''തുടർന്ന് ആ സേന കശ്മീർ കീഴടക്കും, ഇൻഷാ അള്ളാഹ്, എന്നിട്ട് അവർ മുന്നോട്ടുതന്നെ പോകും''- അദ്ദേഹം കൂട്ടിച്ചേർത്തു.

sports news shoib aktar
Advertisment