Advertisment

ചൂട് കൂടുന്നതോടെ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാ​ഗ്രതാ നിര്‍ദേശം! ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി

New Update

തിരുവനന്തപുരം: ചൂട് കൂടുന്നതോടെ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാ​ഗ്രതാ നിര്‍ദേശം. ഇവിടെ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

Advertisment

publive-image

ആലപ്പുഴയില്‍ തിങ്കളാഴ്ച 36.4 ഡിഗ്രി സെല്‍ഷ്യസും, കോട്ടയത്ത് 37 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരില്‍ ചൂട് 40 ഡിഗ്രിയായി. മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിലെ താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്.

കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Advertisment