Advertisment

കോവിഡും ഹൃദ്രോഗ ചികിത്സയും : ശ്രദ്ധേയമായി പീപ്പിൾസ് ഹെൽത്ത് വെബിനാർ

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡും ഹൃദ്രോഗ ചികിത്സയും എന്ന ബാനറിൽ പീപ്പിൾസ് ഹെൽത്ത് സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി. “ഹൃദ്രോഗം: പ്രതിരോധം, ചികിത്സ - ഒരു ജീവിതചക്ര സമീപനം” എന്ന വിഷയത്തിൽ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി കാർഡിയോളജി വിഭാഗം റിട്ട. പ്രൊഫ. ഡോ. എസ് ശിവശങ്കരൻ, “കോവിഡും ഹൃദ്രോഗ ചികിത്സയും” എന്ന വിഷയത്തിൽ കൊല്ലം എൻ.എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചീഫ് ഇന്റർവെൻഷണൽ കർഡിയോളജിസ്റ്റ് ഡോ. റേച്ചൽ ഡാനിയേൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

തെറ്റായ ഭക്ഷണ രീതി, വ്യായാമത്തിന്റെ കുറവ്, പുകവലി, തുടങ്ങിയവയാണ് ജീവിത ശൈലി രോഗങ്ങൾക്ക് മുഖ്യ കാരണങ്ങൾ. അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവിൽ തിരുത്തലുകൾ വരുത്തിയാൽ വലിയ അളവിൽ ഹൃദ്രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കും.

അമിത വണ്ണമുള്ളവരുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങളിൽ കൊറോണ വയറസ് ശരീരത്തിലേക്ക് കടന്ന് കയറുന്നതിനാവശ്യമായ എസിഇ2 റിസപ്റ്ററുകളുടെ എണ്ണം കൂടുന്നതിനാൽ കോവിഡിന്റെ അണുക്കൾ കൂടുതലായി കടന്നുകൂടുന്നത് രോഗത്തിൻറെ തീവ്രത വർധിപ്പിക്കും.

അതിനാൽ തന്നെ അമിത വണ്ണമുള്ളവരിൽ സാധാരണക്കാരെ അപേക്ഷിച്ച് കോവിഡ് മാരകമായി തീരും, പ്രത്യേകിച്ചും തെറ്റായ ജീവിത ശൈലി ഉള്ളവരിൽ. ശ്വാസകോശത്തിന് എത്രത്തോളം പരിക്ക് കോവിഡ് വരുത്തുന്നുണ്ടോ അത്രത്തോളം തന്നെ എസിഇ2 റിസപ്റ്ററുകളുടെ സാന്നിദ്ധ്യമുള്ളതിനാൽ ഹൃദയത്തിനും ബാധിക്കുമെന്നും അവർ പറഞ്ഞു.

സൂം മീറ്റിൽ സംഘടിപ്പിച്ച വെബിനാറിൽ എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്‌മായിൽ അധ്യക്ഷത വഹിച്ചു. സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു.

പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് കോഡിനേറ്റർ അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു. ഡോ. സജില, ഡോ. ഫവാസ്, നാസിമുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

വിവിധ രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവരിൽ നിന്ന് രോഗ വിവരങ്ങളും, ചികിത്സാ വിവരങ്ങളും ശേഖരിക്കുകയും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളെയും, സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളെയും ബന്ധിപ്പിക്കാൻ രോഗികൾക്ക് സഹായമായി വർത്തിക്കുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ എത്തിക്കൽ മെഡിക്കൽ ഫോറവുമായി ചേർന്നുള്ള പീപ്പിൾസ് ഫൗണ്ടേഷൻറെ പദ്ധതിയാണ് പീപ്പിൾസ് ഹെൽത്ത്.

7736501088 എന്ന നമ്പറിൽ പീപ്പിൾസ് ഹെൽത്ത് സേവങ്ങൾക്കായി ബന്ധപ്പെടാം.

 

 

kozhikode news
Advertisment