Advertisment

'പ്രവാസം പ്രതിസന്ധിയും പരിഹാരവും'; സൗഹൃദ വേദി സാൽമിയ ഓൺലൈൻ ചർച്ചാ സംഗമം നടത്തി

New Update

publive-image

Advertisment

സാൽമിയ : പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കുന്നത് വരെ രാഷ്ട്രീയമായി ശക്തരല്ലാത്ത പ്രവാസി സമൂഹത്തിന്റെ മാന്യമായ അവകാശങ്ങളുടെ നേരെ പാർട്ടി ഭേദമന്യേ അധികാരികൾ  മുഖം തിരിച്ചു നിൽക്കുമെന്ന്  "പ്രവാസം പ്രതിസന്ധിയും പരിഹാരവും" എന്ന തലക്കെട്ടിൽ സൗഹൃദ വേദി സാൽമിയ ഓൺലൈൻ ചർച്ചാ സംഗമത്തിൽ വിഷയമവതരിപ്പിച്ച  സക്കീർ ഹുസൈൻ തുവ്വൂർ അഭിപ്രായപ്പെട്ടു.

പ്രവാസികൾ സ്വയം പര്യാപ്‌തവാരാവണമെന്നും അദ്ദേഹം ഉണർത്തി.  സൗഹൃദവേദി പ്രസിഡണ്ട് ശ്രീ.ജോർജ്ജ് പയസ്സ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ശ്രീ.സാം പൈനുംമൂട്, ഷുക്കൂർ വണ്ടൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി സൗഹൃദ സർക്കാരായിരുന്നു കഴിഞ്ഞ ഇടതുപക്ഷ സർക്കാരെന്ന് സാം പൈനുംമൂട് അവകാശപ്പെട്ടു.  ശ്രീ നസീർ കൊച്ചി ഗാനമാലപിച്ചു.

പ്രവാസികളും, നോർക്കാ പദ്ധതികളും എന്ന വിഷയത്തിൽ ശ്രീ.റഫീഖ് ബാബു പൊൻമുണ്ടം പ്രസൻ്റേഷൻ അവതരിപ്പിച്ചു. പ്രവാസി ക്ഷേമം മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ പങ്കാളികളാവാൻ നാം ശ്രദ്ധിക്കണമെന്നും പ്രവാസി സമൂഹത്തെ ബോധവല്കരിക്കണമെന്നും റഫീഖ് ബാബു പ്രസന്റേഷൻ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. സൗഹൃദവേദി സെക്രട്ടറി ശ്രീ  മനോജ് പരിമണം സ്വാഗതം ആശംസിക്കുകയും  മുഹമ്മദ് ഷിബിലി പ്രോഗ്രാം അവതരണം നടത്തുകയും സൗഹൃദവേദി കൺവീനർ  നിസാർ.കെ.റഷീദ് നന്ദി പറയുകയും ചെയ്തു.

Advertisment