Advertisment

"കോവിഡ് നിയന്ത്രിക്കുന്നതിന് ക്വയിന ചെടിയുടെ സാധ്യത "മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ അന്താരാഷ്ട്ര വെബിനാർ നടത്തി

New Update

publive-image

Advertisment

മേലുകാവ്: കോവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന് മരുന്ന് വേർതിരിച്ചെടുക്കുന്ന ചെടിയായ സിങ്കോണ അഥവാ കൊയ്ന ചെടിയുടെ സാധ്യതയുടെ പ്രസക്തി വിളിച്ചോതുന്ന അന്താരാഷ്ട്ര വെബിനാർ മേലുകാവുമറ്റം ഹെൻട്രി ബേക്കർ കോളേജിൽ വെള്ളിയാഴ്ച നടന്നു.

സെൻ്റർ ഫോർ മൾട്ടിഡിസിപ്ലിനറി റിസർച്ച് ആൻഡ് ആക്ഷൻ (സിഎംആര്‍എ) ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്. ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽനിന്നുള്ള 30 ൽ അധികം ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതോടൊപ്പം പ്ലാൻ്റ് മെഡിസിൻ രംഗത്തെ ശാസ്ത്രഗവേഷകരെ ആദരിച്ചു.

പി ജെ ജോസഫ് എംഎൽഎ വെബിനാർ ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷാ ഔഷധമായി ഉപയോഗിക്കപ്പെട്ട സിങ്കോണചെടികൾ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുമെന്നും, ജൈവ വൈവിധ്യ ലോകം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട പരമ്പരാഗത വാഴ, കുരുമുളക്, നെല്ല് തുടങ്ങിയ കൃഷി ഇനങ്ങൾ കൃഷിയിലൂടെ തന്നെ പുന:സ്ഥാപിച്ച് ജൈവ വൈവിധ്യം കൃഷിയിലൂടെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി എസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മനുഷ്യൻ്റെ പ്രശ്നങ്ങൾക്ക് പ്രകൃതിയിൽ പരിഹാരം ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ പ്രകൃതിസംരക്ഷകരാക്കും എന്നും ഈസ്റ്റ് കേരള മഹായിടവക സഭാ പരിധിയിൽ പെട്ട ഹൈറേഞ്ച് മേഖലകളിൽ സിങ്കോണ ചെടിയുടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.

സി ഡബ്ള്യു സി ചെയർമാൻ അഡ്വ. പ്രൊഫ. ഡോ. ജോസഫ് അഗസ്റ്റിൻ, കോളേജ് ബർസാർ റവ. ബിജു ജോസഫ്, ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ. സാൻ്റോ ജോസ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. അജിത്ത് ജെയിംസ് ജോസ്, കോ-ഓർഡിനേറ്റിംഗ് കൺവീനർ മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.എസ് ഗിരീഷ് കുമാർ, സിഎം ആർ എ ഡയറക്ടർ പ്രൊഫ. ഡോ.സ്റ്റീഫൻ ചേരിയിൽ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ പ്രൊഫ.ഡോ.സ്റ്റീഫൻ ചേരിയിൽ എഴുതിയ "പട്ടിണിയില്ലാത്ത ലോകം പത്ത് ശതമാന നിയമം കൊണ്ട് " എന്ന പുസ്തകത്തിൻ്റെ പ്രകാശനം പി ജെ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.കെ.ജെ.ജോൺ മുഖ്യാതിഥിയായിരുന്നു.

അനേക വർഷങ്ങൾക്കു മുമ്പേ മനുഷ്യർ മലമ്പനി, സാധാരണ പനി, ശ്വാസകോശ രോഗങ്ങൾ, വൈറൽ പനി, വയറ്റിലെ പ്രശ്നങ്ങൾ, എന്നിവക്കെല്ലാം ഉപയോഗിച്ചിരുന്ന ഒറ്റമൂലിയാണ് ക്വയിന.

ശാസ്ത്രീയ നാമം സിങ്കോണ എന്നാണ്. കാപ്പിയുടെ കുടുംബമായ റൂബിയേസിയേ കുടുംബത്തിലെ സിങ്കോണയ്ക്ക് 20-30 സ്പീഷിസുകൾ ഇന്നുണ്ട്. ആദ്യത്തെ അലോപ്പതി മരുന്ന് എന്നും പറയാം.

അതുപോല ഹോമിയോപതിയുടെ പിതാവ് ഹാനിമാൻ 300 വർഷം മുമ്പ് ആദ്യം ഉപയോഗിച്ചതും ക്വയിനയാണ്. തെക്കേ അമേരിക്കയിലെ ചെടിയായതിനാൽ ആയുർവേദത്തിൽ ക്വയിനയില്ല.

നൂറ്റാണ്ടുകളായി മലേറിയക്കെതിരെ ലോകം മുഴുവൻ ക്വിയിന മരുന്നായും ഗുളിക രൂപത്തിലും ഉപയോഗിച്ചിരുന്നു. അലോപ്പതി പ്രൈവറ്റ് സർക്കാർ ആശുപ്രതികളിൽ എല്ലാ അസുഖങ്ങൾക്കും ഒരു ചില്ലുകുപ്പിയുമായി പോകണമായിരുന്നു.

ചുവപ്പ് നിറമുള്ള ഈ ക്വയിന മരുന്ന് കഴിച്ചിട്ടില്ലാത്ത 35-40 വയസിന് മുകളിലുള്ളവർ ഉണ്ടാവില്ല. കൊറോണയെ തടയാൻ ക്വയിന 99% ഫലപ്രദമാണ്. ക്വയിന പെറുവിന്റെ നാഷണൽ ട്രീയാണ്. ക്വിനിൻ, ക്വീനിഡിൻ എന്നിവ ക്വയിനയിലുണ്ട്.

ഹൈഡ്രോയ്സി ക്ളോറോക്വിൻ ഗുളിക മാത്രം ഉപയോഗിക്കാതെ ക്വയിനം ചെടിയുടെ തൊലിയിൽ നിന്നെടുത്ത മരുന്ന് ആടലോടകം, ചുക്ക്, കുരുമുളക്, തേൻ തുടങ്ങിയവയൊക്കെ ചേർത്ത് കൊറോണ രോഗികൾക്ക് കൊടുത്താൽ 99% പേരും രക്ഷപെടും.

കൊറോണയെ പിടിച്ചുകെട്ടാൻ ബോട്ടണി, ഹോമിയോപ്പതി, അലോപ്പതി, ആയുർവേദം തുടങ്ങി എല്ലാവരും ഒന്നിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു.

കോവിഡ് രോഗികൾക്ക് വളരെ ഫലപ്രദമായ ജീവൻരക്ഷാ ഔഷധമായ, ഒട്ടേറെ ശ്വാസകോശ രോഗങ്ങൾക്ക് പരിഹാരമായ ഔഷധം വേർതിരിച്ചെടുക്കുന്ന കൊയ്ന ചെടിയുടെ സാധ്യതയും ,ചെടി വളർത്തുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ പദ്ധതിയയുമാണ് ഇതോടനുബന്ധിച്ച് സമർപ്പിക്കുന്നത്.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റു കേന്ദ്രമന്ത്രിമാർക്ക് ഇതു സംബന്ധിച്ച പദ്ധതി വിശദീകരണം നൽകികൊണ്ടുള്ള കത്ത് സിഎം ആർ എ ഡയറക്ടർ പ്രൊഫ.ഡോ.സ്റ്റീഫൻ ചേരിയിൽ സമർപ്പിച്ചു കഴിഞ്ഞു.

- ഡോ. ജിഎസ് ഗിരീഷ്

(പ്രിന്‍സിപ്പാള്‍, ഹെൻറി ബേക്കര്‍ കോളജ്, മേലുകാവുമറ്റം)

idukki news
Advertisment