Advertisment

ബെവ് ക്യൂ ആപ്പിലെ അഴിമതി: മുഖ്യമന്ത്രിയുടെ ഓഫീസ് ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം:  ബൈവ്ക്യൂ ആപ്പ് അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.റ്റി. സെക്രട്ടറിയുമായ ശിവശങ്കരന്‍ ചെയര്‍മാനായ സമിതിയാണ് ഈ തട്ടിക്കൂട്ട് കമ്പനിയെ തെരഞ്ഞെടുത്തത്.

Advertisment

publive-image

ഇതിപ്പോള്‍ ആപ്പ് പ്രഖ്യാപിച്ച സര്‍ക്കാരിന് തന്നെ ഒരാപ്പായി മാറിയിരിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിചയവും ഇല്ലാത്ത സി.പി.എം.സഹയാത്രികന്റെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയതിനുപിന്നില്‍ ദുരൂഹതയും അഴിമതിയും ഉണ്ട്. 29 ഓളം കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തുവെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്.

ഇതില്‍ 5 കമ്പനികളെയാണ് ശിവശങ്കരന്‍ ചെയര്‍മാനായ സമിതി ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതില്‍തന്നെ ഒരു സാങ്കേതിക നിലവാരവും ഇല്ലാത്ത കമ്പനിക്കാണ് ആപ്പ് തയ്യാറാക്കാനുള്ള അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നത്. പ്രതിപക്ഷം എപ്പോഴും ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാന്‍ ഉന്നയിച്ച ഏതെങ്കിലും ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു.

webque application
Advertisment