Advertisment

ചിരിപ്പൂമരം പുസ്തകത്തിന്‍റെയും ഔദ്യോഗിക വെബ്‌സൈറ്റിന്‍റെയും പ്രകാശനം നടത്തി

New Update

അലനല്ലൂർ:കഴിഞ്ഞ 4 വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന പാറപ്പുറം അക്ഷര വായനശാലയുടെയും, പ്രമുഖ സാഹിത്യകാരൻ ടി.ആർ. തിരുവഴാംകുന്നിന്‍റെ രചനകളെയും അടിസ്ഥാനപ്പെടുത്തിയുള്ള ചിരിപ്പൂമരം ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.അബ്ദുല്ല നിർവ്വഹിച്ചു.

Advertisment

publive-image

പുസ്തകത്തിന്റെ കോപ്പി കെ.സുദർശന കുമാർ ഏറ്റുവാങ്ങി.ലൈബ്രറി പ്രസിഡന്റ് ടി.ആർ.തിരുവഴാംകുന്ന്

അധ്യക്ഷനായി.ആറു പതിറ്റാണ്ടിന്‍റെ അനുഭവവും എഴുത്തു ജീവിതവും സമന്വയിച്ച സാഹിത്യ ജീവിതത്തിൽ നിന്നാണ് ടി.ആർ ഹാസ്യരചന നടത്തിയിട്ടുള്ളത്.

ടി.ആറിന്റെ മുപ്പത്തി നാലാമത്തെ പുസ്തകമാണിത്. ആളുകൾ ഇന്ന് ചിരിക്കുന്നത് അപൂർവമാണ്.

ചിരിക്കാതെ അരസികമായി പോകുന്ന ജീവിതത്തിൽ ചിരിയുടെയും ചിന്തയുടെയും അർത്ഥ പ്രസക്തിയാണ് 76 അധ്യായങ്ങളോടെയുള്ള പുസ്തകത്തിന്റെ ഉള്ളടക്കം.ചടങ്ങിൽ ഇ.സ്വാമിനാഥൻ, ഡോ.ടി.പി.ശിഹാബുദ്ദീൻ, കെ.നവീൻ,കെ.സി.ഉജ്വൽ,തുടങ്ങിയവർ പ്രസംഗിച്ചു.

website
Advertisment