Advertisment

പൗല സാന്റണ്‍ സന്തോഷത്തിലാണ്: ഒന്‍പത് വര്‍ഷം മുന്‍പ് കളഞ്ഞുപോയ വിവാഹ മോതിരം തിരിച്ചു കിട്ടി: മോതിരം നഷ്ടപ്പെട്ടത് ടോയ്‌ലറ്റിലും

author-image
admin
Updated On
New Update

വാഷിങ്ടണ്‍: ഒന്‍പത് വര്‍ഷം മുന്‍പ് കളഞ്ഞുപോയ മോതിരം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് വാഷിംഗ്ടണ്‍ സ്വദേശിനി പൗല സാന്റണ്‍. മോതിരം നഷ്ടപ്പെട്ടത് ടോയ്‌ലറ്റില്‍ ഫ്‌ള്ഷ് ചെയ്ത സമയത്തും. യാദൃശ്ചികമായി നഷ്ടപ്പെട്ട മോതിരം തന്റെ 20-ാം വിവാഹ വാര്‍ഷികത്തിലാണ് പൗലയ്ക്ക് തിരിച്ച് കിട്ടിയത്. ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെയാണ് അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിയായ പൗലയുടെ വിവാഹം മോതിരം നഷ്ടമായത്. മോതിരം നഷ്ടപ്പെട്ട സമയത്ത് പൗലയ്ക്കായി ഭര്‍ത്താവ് മോതിരത്തിന്റെ അതേ ഡിസൈനുള്ള മറ്റൊരു മോതിരം സമ്മാനിച്ചു.

publive-image

കഴിഞ്ഞ മാസം ടെഡ് ഗോഗോള്‍ എന്ന ജോലിക്കാരന്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മോതിരം കണ്ടെടുത്തത്. പൗലയുടെ വീട്ടില്‍ നിന്നും 400 അടിയോളം അടുത്തായാണ് മോതിരം കണ്ടെത്തിയത്. തിളങ്ങുന്ന ഒരു വസ്തു ചളിയില്‍ പുതഞ്ഞ് കിടക്കുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ഗോഗോള്‍ പറഞ്ഞു. പെറോക്‌സൈഡിലും നാരങ്ങാ ജ്യൂസിലും തിളപ്പിച്ച് ശുദ്ധിയാക്കിയതിന് ശേഷമാണ് പൗല മോതിരം വിരലിലണിഞ്ഞത്.

wedding ring
Advertisment