Advertisment

 വനിതകളുടെ 49 കിലോഗ്രാമിൽ വെള്ളി; ടോക്കിയോ ഒളിമ്പിക്സിൽ വെയ്റ്റ് ലിഫ്റ്റർ മിരാബായ് ചാനു ഇന്ത്യയുടെ ആദ്യ മെഡൽ നേടി

New Update

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്. മൊത്തം 210 കിലോഗ്രാം ലിഫ്റ്റുമായി ചൈനയുടെ സിഹുയി ഹുവാണ് സ്വർണം നേടിയത്.

Advertisment

publive-image

ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.  നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്‌നിയില്‍ വെങ്കലം നേടിയത്.

സ്‌നാച്ചില്‍ 84കിലോ ഉയര്‍ത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തില്‍ 87കിലോ ഉയര്‍ത്തിയതോടെ മീരാഭായി മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു.  എന്നാല്‍ മുന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു. സ്‌നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു.

Tokyo Games
Advertisment