Advertisment

അഗസ്ത്യന്‍മുഴി-കൈതപ്പൊയില്‍ റോഡ് നിര്‍മ്മാണത്തിലെ വന്‍ അഴിമതി അന്വേഷിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം: അഗസ്ത്യന്‍മുഴി-കൈതപ്പൊയില്‍ റോഡ്, സംരക്ഷണഭിത്തി നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കതെയുമാണ് നിര്‍മാണം നടക്കുന്നത്. റോഡ് സംരക്ഷണഭിത്തിയുടെ കല്ലുകള്‍ പുറത്തേക്ക് തള്ളി എതു നിമിഷവും തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്.

സംരക്ഷണഭിത്തി നിര്‍മിക്കുമ്പോള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് സ്ഥാപിക്കണമെന്ന വ്യവസ്ഥ പോലും ലംഘിച്ചിരിക്കുകയാണ്. റോഡ് നിര്‍മാണത്തിലെ വന്‍ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണം.

publive-image

അഴിമിതി ചൂണ്ടിക്കാണിക്കുന്ന പൊതുപ്രവര്‍ത്തകരെയടക്കം വര്‍ഗീയവാദിയാക്കാനുള്ള എം.എല്‍.എയുടെ ധിക്കാരനടപടി തന്റെ കൈയിലെ അഴിമതിക്കറ മറച്ചുപിടിക്കാനാണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.

നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി കഴിഞ്ഞിട്ട് മാസങ്ങളായി. പണി എങ്ങുമെത്തിയിട്ടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടിയുടെ നേതൃത്വത്തില്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, ശംസുദ്ദീന്‍ ആനയാംകുന്ന്, സാലിം ജീറോഡ്, മോയിന്‍ പുന്നക്കല്‍, ഗഫൂര്‍ തിരുവമ്പാടി, ഫൈസല്‍ തിരുവമ്പാടി, മുഹമ്മദ് തണല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

https://www.facebook.com/wpithiruvambady

kozhikode news welfare party
Advertisment