Advertisment

വെൽഫെയർ പാർട്ടിയും സിപിഎമ്മും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്: ഹമീദ് വാണിയമ്പലം

New Update

publive-image

Advertisment

വണ്ടൂർ: 2015 ലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി സംസാരിച്ച് ധാരണയായ ശേഷം പല പഞ്ചായത്തുകളിലും വെൽഫെയർ പാർട്ടി ഇടതുപക്ഷവുമായി ചേർന്ന് മത്സരിച്ചിട്ടുണ്ടെന്ന് വെൽഫെയ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം .

വണ്ടൂർ ഡിവിഷൻ വെൽഫെയർ പാർട്ടി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ബഷീർ തൃപ്പനച്ചിയുടെ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് ജില്ലാ കമ്മറ്റിയഗം സി.എച്ച് സക്കരിയ വണ്ടൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ള കോയ തങ്ങൾ,ഗഫൂർ മോയിക്കൽ,റസാഖ്. കെ. കെ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ശാന്തി, പാലാമാടം,കാരാട്,എമങ്ങാട്, കൂരാട്, കുറ്റിയിൽ, കാരക്ക പറമ്പ്, ണ്ടൂർ, ചെറുകോട്, വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെ, ജില്ലാ സെക്രട്ടറി സനൽ കുമാർ, വാണിയമ്പലം ഡിവിഷൻ സ്ഥാനാർഥി യാസിർ വാണിയമ്പലം, കാരാട് ഡിവിഷൻ സ്ഥാനാർഥി ജുബൈർ സി.കെ, 11 വാർഡ് സ്ഥാനാർത്ഥി ഫിറോസ് മാനു,ഒ കെ അജ്മൽ,സമീർ വി.ടി, സുഭദ്ര വണ്ടൂർ എന്നിവർ സംസാരിച്ചു.

 

welfare party
Advertisment