Advertisment

വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം സ്ഥാനാർഥി അഡ്വ. അനിൽ കുമാറിന്റെ വാഹന പ്രചരണ ജാഥക്ക് തുടക്കം

New Update

publive-image

Advertisment

ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അഡ്വ. അനിൽ കുമാറിൻ്റെ വാഹന പ്രചരണ ജാഥക്ക് തുടക്കമായി. പെരുമാതുറയിൽ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതികളെയും പ്രചാരണങ്ങളെയും ഇടതുപക്ഷവും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് പരമാവധി ഉൾച്ചേർത്തിരിക്കുകയാണെന്നും ജോസ് കെ. മാണി ഉന്നയിച്ച ലവ് ജിഹാദ് പ്രചാരം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ചിറയിൻകീഴിൻ്റെ കഴിഞ്ഞകാല ജനപ്രതിനിധികൾ കാണാതെ പോയ അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ച വികസന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനും, മണ്ഡലത്തിൽ ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തനിക്കും വെൽഫെയർ പാർട്ടിക്കും സാധിക്കുമെന്ന് സ്ഥാനാർത്ഥി അനിൽ കുമാർ പറഞ്ഞു.

പെരുമാതുറ, കഠിനംകുളം, ചേരമാൻതുരുത്ത്, ചിന്ത, കടയ്ക്കാവൂർ , നിലക്കാമുക്ക്, അഞ്ച്തെങ്ങ് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി വാഹന പര്യടനവുമായി വോട്ടഭ്യർത്ഥിച്ച് സന്ദർശനം നടത്തി. വാഹന പ്രചരണ ജാഥയുടെ സമാപനം വൈകുന്നേരം 06:30ന് പടിഞ്ഞാറ്റുമുക്കിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന സെക്രട്ടറി ലത്തീഫ് വയനാട് ഉദ്ഘാടനം ചെയ്തു. അയ്യൂബ് ഖാൻ, മുംതാസ് ബീഗം സൈഫുദ്ദീൻ , ബിലാൽ വള്ളക്കടവ്, മുഫാസിൽ, മെഹ്ബൂബ് ഖാൻ, ഷാഹിദ ഹാറൂൺ, ആദിൽ മുരുക്കുംപുഴ തുടങ്ങിയവർ നേതൃത്വം നൽകി.

trivandrum news welfare party
Advertisment