Advertisment

'ഹർത്താൽ ദിന അക്രമം' വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കൂട്ടിലങ്ങാടി: നിയമവാഴ്ചയെ വെല്ലുവിളിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത് തെരുവിൽ സംഘ് പരിവാർ നടത്തിയ അക്രമ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മങ്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

Advertisment

publive-image

കുറ്റക്കാരെ കർശനമായി നേരിടാൻ പോലീസ് തയ്യാറാവണമെന്നും, നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് കുറ്റക്കാരിൽ നിന്ന് തന്നെ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.

publive-image

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് സലാം, സെക്രട്ടറി കെ സക്കീർ, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി ഹംസ, എ.ടി മുഹമ്മദ്, ഇ.സി മജീദ് എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment