Advertisment

വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി എന്‍എം അൻസാരിയെയും ജനറൽ സെക്രട്ടറിയായി അഡ്വ. അനിൽ കുമാറിനെയും തെരഞ്ഞെടുത്തു

New Update

publive-image

തിരുവനന്തപുരം: വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി എന്‍എം അൻസാരിയെയും ജനറൽ സെക്രട്ടറിയായി അഡ്വ. അനിൽ കുമാറിനെയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് കൺവൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുരീപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മിർസാദ് റഹ്മാൻ, സാജിദ സജീർ എന്നിവർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

സഹഭാരവാഹികളായി ഗഫൂർ മംഗലാപുരം (ട്രഷറർ), അഷ്റഫ് കല്ലറ (വൈസ് പ്രസിഡന്റ്), മധുകല്ലറ (വൈസ് പ്രസിഡന്റ്), മുംതാസ് ബീഗം (സെക്രട്ടറി), ഷറഫുദ്ദീൻ കമലേശ്വരം (സെക്രട്ടറി), എം. അയ്യൂബ്ഖാൻ( സെക്രട്ടറി) എന്നിവരെയും, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയി

മഹേഷ് തോന്നയ്ക്കൽ, ആദിൽ അബ്ദു റഹീം, നൗഫ ഹബി, ജയരാജ് കുന്നൻപാറ, നബീൽ പാലോട്, M. ഖുതുബ്, ആരിഫ ബീവി, മെഹബൂബ് ഖാൻ പൂവാർ, ബിലാൽ വള്ളക്കടവ്, അനീഷഎന്‍, സക്കീർ നേമം, ഷംല എല്‍, സുധീർ നേമം, എച്ച് എം. സഫീർ ഒറ്റപ്പന, ഹസൻ നസീഫ് എന്നിവരെയും തിരഞ്ഞെടുത്തു.

trivandrum news welfare party
Advertisment