Advertisment

മങ്കട പഞ്ചായത്തിൽ വെജിറ്റബിൾ ചലഞ്ചുമായി വെൽഫയർ പാർട്ടി

New Update

publive-image

Advertisment

മങ്കട: കോവിഡ് മഹാമാരി കാരണം പ്രയാസമനുഭവിക്കുന്ന മങ്കട പഞ്ചായത്തിലെ 2,000 ത്തിൽ പരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം വിതരണോദ്ഘാടനം നിർവഹിച്ചു. ടീം വെൽഫെയർ ജില്ലാ വൈസ് കാപ്റ്റൻ സെയ്താലി വലന്പൂര്, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്കറലി എന്നിവർ ആശംസ അറിയിച്ചു.

മങ്കട പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 2,000 ത്തിൽ പരം വരുന്ന പച്ചക്കറി കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയത്. കിറ്റിലേക്കാവശ്യമായ നാളികേരം, കപ്പ എന്നിവ പ്രദേശത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച് കൊണ്ട് കർഷകർക്ക് ആശ്വാസമാവാനും ടീം വെൽഫയറിനായി.

8,000 കിലോയോളം വരുന്ന പച്ചക്കറികൾ ടീം വെൽഫയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പാക്കുകളാക്കിയാണ് വിതരണത്തിന് എത്തിച്ചത്.

മങ്കട മണ്ഡലത്തിൽ വെജിറ്റബിൾ ചലഞ്ചിൻ്റെ ഭാഗമായി പതിനായിരത്തിലധികം കിറ്റുകൾ എത്തിക്കുകയാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് വിതരണോത്ഘാടനം നിർവ്വഹിച്ച് കൊണ്ട് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു.

മങ്കട പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ് എം - മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി എ.ഷാക്കിർ ,ടീം വെൽഫെയർ ക്യാപ്റ്റ്ൻ - ജൗഹറലി തങ്കയത്തിൽ, ജമാൽ കൂട്ടിൽ, മുസ്തഖീം,സമീർ കടന്നമണ്ണ, ഹാമിദലി, ഇഖ്ബാൽ വേരുംപുലാക്ക൪, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

malappuram news
Advertisment