Advertisment

പരിസ്ഥിതി ദിനത്തിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും - വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ അറിയിച്ചു. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷെഫീക്ക് കൊല്ലം ചടയമംഗലത്തെ കല്ലട തണ്ണി സമര ഭൂമിയിൽ നിർവ്വഹിക്കും.

Advertisment

മെയ് 31 മുതൽ ആരംഭിച്ച "നാടുകാക്കാൻ കൈകോർക്കുക" എന്ന ആരോഗ്യ-ശുചിത്വ- പരിസ്ഥിതി കാമ്പയിനിന്റെ സമാപനം കൂടിയായാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ നടക്കുന്നത്. അതാത് പ്രദേശത്തെ ജൈവ വൈവിദ്ധ്യങ്ങളെ തിരിച്ചു കൊണ്ടു വരാനുതകുന്ന തരത്തിൽ വ്യത്യസ്ത തരം ചെടികളും വൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും മിയോ വാക്കി വനങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

എല്ലാ തരം ജീവി വർഗ്ഗങ്ങൾക്കും ജീവിക്കാൻ കഴിയുന്ന വൈവിദ്ധ്യ പൂർണ്ണമായ ജൈവ പരിസരം സൃഷ്ടിക്കാൻ ഉതകുന്ന വ്യത്യസ്ത തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ജനങ്ങളെ പര്യാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്യേശിക്കുന്നത്. വംശനാശം നേരിടുന്ന സസ്യവർഗ്ഗങ്ങളെ കണ്ടെത്തി അവ വെച്ചു പിടിപ്പിക്കും. നാടൻ വിത്തിനങ്ങളുടെ കൈമാറ്റത്തിന് നാട്ടു ചന്തയൊരുക്കും.

കൂടുതൽ ഫലവൃക്ഷങ്ങൾ വിതരണം ചെയ്യും. ജലസ്രോതസ്സുകളുടെയും തണ്ണീർ തടങ്ങളുടെയും നെൽവയലുകളുടെയും സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധയൂന്നുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകും.

welfare party
Advertisment